Section

malabari-logo-mobile

ഓപ്പണന്റും കാതലും ഉൾപ്പെടെ ഇന്ന് 67 ചിത്രങ്ങൾ

HIGHLIGHTS : 67 films today including Opponent and Kathal

രാജ്യാന്തര ചലച്ചിത്രമേളയില്‍ മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയന്‍ ചിത്രം ഡു നോട്ട് എസ്പെക്ട് ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്നിവ ഉള്‍പ്പടെ 67 ലോകക്കാഴ്ചകള്‍ക്ക് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്ര മേള വേദിയൊരുക്കും.

കൗതര്‍ ബെന്‍ ഹനിയയുടെ ടുണീഷ്യന്‍ ചിത്രം ഫോര്‍ ഡോട്ടേഴ്‌സ്, ഫിലിപ് ഗാല്‍വേസിന്റെ ചിലിയന്‍ ചിത്രം ദി സെറ്റ്‌ലേസ്, ഭൂട്ടാനില്‍ നിന്നുള്ള ദി മോങ്ക് ആന്‍ഡ് ദി ഗണ്‍, ഫ്രഞ്ച് ചിത്രം ബനേല്‍ ആന്‍ഡ് അഡാമ, വിം വെന്‍ഡേഴ്‌സിന്റെ ജാപ്പനീസ് ചിത്രം പെര്‍ഫെക്റ്റ് ഡെയ്‌സ്, അജ്മല്‍ അല്‍ റഷീദിന്റെ ഇന്‍ഷാഅള്ളാഹ് എ ബോയ്, ഡെന്മാര്‍ക്കില്‍ നിന്നുള്ള ദി പ്രോമിസ്ഡ് ലാന്‍ഡ്, റാഡു ജൂഡിന്റെ റൊമാനിയന്‍ ചിത്രം ഡു നോട്ട് എസ്പെക്ട് ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്നീ ചിത്രങ്ങളും ഉറുഗ്വേയില്‍ നിന്നുള്ള ഫാമിലി ആല്‍ബം, സ്റ്റീഫന്‍ കോമന്‍ഡരേവിന്റെ ബ്ലാഗാസ് ലെസണ്‍സ്, മീലാദ് അലാമിയുടെ ഒപ്പോണന്റ് എന്നീ 11 ഓസ്‌കാര്‍ എന്‍ട്രി ചിത്രങ്ങളും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഫോറിന്‍ ബോഡിയും ദി കോണ്‍ട്രാക്റ്റ് എന്നീ ചിത്രങ്ങളും നാളെ പ്രദര്‍ശിപ്പിക്കും.

sameeksha-malabarinews

അഞ്ച് മലയാള ചിത്രങ്ങളാണ് മൂന്നാം ദിവസം സ്‌ക്രീനിലെത്തുക. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സ്വവര്‍ഗാനുരാഗികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന യാതനകളും അവഗണനകളുമാണ് തുറന്ന് കാട്ടുന്നത്. ആനന്ദ് ഏകര്‍ഷി ഒരുക്കിയ ആട്ടം, കെ ജി ജോര്‍ജ് ചിത്രം യവനിക, എം ടി വാസുദേവന്‍ നായര്‍ രചിച്ച് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും റിനോഷന്‍ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്‌സിന്റെ പുനര്‍പ്രദര്‍ശനവും ഇന്നുണ്ടാകും.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ജാപ്പനീസ് സംവിധായന്‍ റുസ്യുകെ ഹാമാഗുച്ചിയുടെ ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ്, ഉസ്ബെഖ് ചിത്രമായ സണ്‍ഡേ , ഫര്‍ഹാദ് ദെലാറാമിന്റെ ഇറാനിയന്‍ ചിത്രം അക്കിലിസ്, പ്രിസണ്‍ ഇന്‍ ദി ആന്റെസ്, ഫാന്റസി ചിത്രം സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് എന്നീ മത്സരചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.  പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മാനുഷിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈവിള്‍ ഡസ് നോട്ട് എക്‌സിസ്‌ററ്, സണ്‍ഡേ, അക്കിലിസ്, പ്രിസണ്‍ ഇന്‍ ദി ആന്റെസ്, സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ സ്‌ക്രീനിലെത്തുക.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ജാപ്പനീസ് സംവിധായന്‍ റുസ്യുകെ ഹാമാഗുച്ചിയാണ് ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റിന്റെ സംവിധായിക . ടകുമി എന്നയാളുടെ ഗ്രാമത്തിലേക്ക് വ്യവസായികള്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന പാരിസ്ഥിതിക സാമൂഹിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം .ഷോക്കിര്‍ ഖോലിക്കോവ് എന്ന നവാഗത ഉസ്ബെക്കിസ്ഥാന്‍ സംവിധായകന്റെ ചിത്രമായ സണ്‍ഡേ രണ്ട് തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്.

ഒരു രാഷ്ട്രീയ തടവുകാരിയെ ജയിലില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുന്ന മുന്‍ ചലച്ചിത്രനിര്‍മാതാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ ഫര്‍ഹാദ് ദെലാറാമിന്റെ ഇറാനിയന്‍ ചിത്രം അക്കിലിസ്, അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ആഡംബര ജീവിതം നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന കുറ്റവാളികളുടെ കഥപറയുന്ന പ്രിസണ്‍ ഇന്‍ ദി ആന്റെസ്, ഹിലാല്‍ ബയ്ദറോവിന്റെ അസര്‍ബെയ്ജാന്‍ ഫാന്റസി ചിത്രം സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!