കോഴിക്കോട്: ക്ഷേത്രത്തിലെ അലമാര കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചെറുവണ്ണൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫീസിന്റെ ഗ്രില്‍ പൊളിച്ച് അകത്ത് കയറി അലമാര കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലാണ് രണ്ടു പേരെ ഡപ്യൂട്ടി കമ്മീഷണര്‍ കെ ഇ ബൈജു ഐ പി എസി ന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്‌പെക്ടര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേര്‍ന്ന് പിടി കൂടിയത്. കവര്‍ച്ച നടത്തിയ കക്കോടി കിഴക്കുംമുറി സ്വദേശി അക്ഷയ്(21) മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച പയമ്പ്ര സ്വദേശിയും, ഇപ്പോള്‍ നരിക്കുനി മടവൂരില്‍ വാടകക്ക് താമസിച്ചു വരുന്ന അഫ്‌സല്‍ റഹ്‌മാന്‍(21)എന്നിവരാണ് പിടിയിലായത്.പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
നവംബര്‍ 15ാംതിയ്യതിയാണ് കേസിനാസ്പദമായസംഭവം. ബുള്ളറ്റില്‍ വന്ന മൂവര്‍ സംഘം പ്രതികളില്‍ ഒരാളെ ക്ഷേത്ര പരിസരത്ത് ഇറക്കിയ ശേഷം മറ്റു രണ്ടു പേര്‍ റോഡരികില്‍ കാത്തു നില്‍ക്കുന്നതും, ഒരാള്‍ ക്ഷേത്രമതില്‍ ചാടിക്കടന്ന് കവര്‍ച്ച നടത്തിയ ശേഷം നടന്ന് റോഡിലെത്തി ബൈക്കില്‍ കയറി കടന്നു കളയുകയായിരുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിക്കുകയുണ്ടായി. ഡിസി പി യുടെ നിര്‍ദ്ദേശ പ്രകാരം കേസന്വേഷണം ഏറ്റെടുത്ത സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് കൂടുതല്‍ സിസിടിവി ഫൂട്ടേജുകള്‍ പരിശോധിക്കുകയും കൂടാതെ മറ്റുശാസ്ത്രീയ തെളിവുകളും, സമാനമായ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പരിശോധിച്ചുമാണ് പ്രതികളിലേക്കെത്തുന്നത്.
നിരവധി കേസുകളില്‍ പ്രതികളായവരാണ് മറ്റു രണ്ടു പേരെന്ന് സൂചന ലഭിച്ചിട്ടുണ്ട്.അക്ഷയ്ക്ക് ചേവായൂര്‍ സ്റ്റേഷനില്‍ ഒരു പോക്‌സോ കേസും, ആലപ്പുഴയില്‍ ലഹരിമരുന്ന് കേസുമുണ്ട്.പ്രതികളെല്ലാവരും ലഹരിക്കടിമകളാണ്. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണം ആഢംഭരത്തിനും, ലഹരിക്കുമായിട്ടാണ് ഉപയോഗിക്കാറ്.
പ്രതികളെ ചോദ്യം ചെയ്തതില്‍ മാവൂരിലെ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതും, അമ്പല മോഷണങ്ങളും ഉള്‍പ്പെടെ അഞ്ചോളം കേസുകള്‍ക്ക് തുമ്പുണ്ടായി.മൊബൈല്‍ ഫോണ്‍ ഗള്‍ഫ് ബസാറിലുള്ള ഷോപ്പില്‍ നിന്നും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ് സീനിയര്‍ സിപിഒമാരായ ഹാദില്‍കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ സിപിഒ മാരായ സുമേഷ് ആറോളി, രാകേഷ്‌ചൈതന്യം, അര്‍ജുന്‍ എ കെ നല്ലളം പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിനോദ് കുമാര്‍, മനോജ്കുമാര്‍ പിടി ,രതീഷ് കെ കെ എന്നിവരാണ് ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




