Section

malabari-logo-mobile

ഏഷ്യയിലെ ഏറ്റവും വലിയ കാലമാമാങ്കത്തിന്‌ കോഴിക്കോട്‌ തുടക്കമായി

HIGHLIGHTS : കോഴിക്കോട്‌: 55ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ കോഴിക്കോടിന്റെ മധുരമുള്ള മണ്ണില്‍ പ്രൗഢോജ്ജ്വലമായ തുടക്കം. വ്യാഴാഴ്‌ച വൈകീട്ട്‌ മുഖ്യമന്ത്രി ഉ...

Untitled-1 copyകോഴിക്കോട്‌: 55ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ കോഴിക്കോടിന്റെ മധുരമുള്ള മണ്ണില്‍ പ്രൗഢോജ്ജ്വലമായ തുടക്കം. വ്യാഴാഴ്‌ച വൈകീട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന്‌ തിരിതെളിയിച്ചു.
കോഴിക്കോട്‌ കടപ്പുറത്ത്‌ നിന്നാരംഭിച്ച്‌ നഗരത്തെ വലംവെച്ച്‌ പ്രധാന വേദിയായ ക്രിസ്‌ത്യന്‍കോളേജ്‌ ഗ്രൗണ്ടിലേക്ക്‌ കടന്നെത്തിയ കോഴിക്കോടിന്റെ കാലാ, ചരിത്ര പാരമ്പര്യം വിളിച്ചോതുന്ന വര്‍ണ്ണശഭളമായ ഘോഷയാത്രയോടെയായിരുന്നു പരിപാടികള്‍ക്ക്‌ തുടക്കം.

മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്‌ നഗരത്തിന്റെ ഹൃദയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന 18 വേദികളിലായി നടന്ന 232 ഇനങ്ങളില്‍ 12,000 ത്തില്‍ പരം നഗരമാകെ ഉത്സവലഹരിയിലാണ്‌. വിദ്യാര്‍ത്ഥികളുടെയും കലാകാരന്‍മാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടേതുമായ ഈ നഗരം അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ വേദികളിലേക്കും ആശയകുഴപ്പമില്ലാതെ മത്സരാര്‍ത്ഥികളെ എത്തിക്കാന്‍ വളണ്ടിയര്‍മാര്‍ സജീവമായി തന്നെ രംഗത്തുണ്ട്‌. വ്യാഴാഴ്‌ച മുതല്‍ തന്നെ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊട്ടുപുര സജീവമായി കഴിഞ്ഞു. 3,200 ആളുകള്‍ക്ക്‌ ഒരേസമയത്തിരുന്ന്‌ ഭക്ഷണം കഴിക്കാവുന്ന 50 പേര്‍ വീതം വിളമ്പാനെത്തുന്ന കൗണ്ടറുകളാണ്‌ ഊട്ടുപുരയിലുള്ളത്‌.

sameeksha-malabarinews

മേളങ്ങളുടെ താളങ്ങളുടെ ഉറങ്ങാത്ത രാവുകളെ വരവേല്‍ക്കാന്‍ മധുരനഗരം ഒരുങ്ങിക്കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!