മോദിയെ സ്‌തുതിച്ച്‌ തരൂര്‍ നിസ്സംഗരായി കോണ്‍ഗ്രസ്സ്‌

sasi tharoorദില്ലി: മോദി സ്‌തൂതിയുമായി ശശി തരുര്‍ വീണ്ടും രംഗത്ത്‌.താന്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ ലോകസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോദി തന്നെ അനുമോദിച്ച്‌ കൊണ്ട്‌ ടിറ്ററില്‍ ട്വീറ്റ്‌ ചെയ്‌തു. ഇതോടെ താന്‍ അനുഗ്രഹീതനായെന്നും. കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ നല്ലൊരു ടീം ഉണ്ടെന്നും തരൂര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഒരു പുസ്‌തകപ്രകാശന ചടങ്ങിലാണ്‌ കോണ്‍ഗ്രസ്‌ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ തരൂരിന്റെ മോദി സ്‌തൂതി.

പ്രകാശനം ചെയ്‌ത തന്റെ പുസ്‌തകത്തിലും രണ്ട്‌ അധ്യായം മോദിക്കായി തരൂര്‍ നീക്കിവെച്ചിട്ടുണ്ട്‌. ഇന്ത്യ ശസ്‌ത്ര എന്ന്‌ പേരിട്ടിട്ടുള്ള ഈ പുസ്‌തകത്തില്‍ മോദിയുടെ പ്രധാനമന്ത്രി പദത്തിലെക്കുള്ള വളര്‍ച്ചയെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്‌.

തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ശശി തരൂര്‍ കണക്കറ്റ്‌ വിമര്‍ശിക്കുന്നുണ്ട്‌. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ്‌ നല്‍കുന്നതെന്നും ഇന്ത്യയില്‍ നിയമങ്ങള്‍ ദുര്‍ബലമായതിനാലാണ്‌ മാനനഷ്ടക്കേസുകളില്‍ നിന്നും മാധ്യമങ്ങള്‍ രക്ഷപ്പെടുന്നതെന്നും തരൂര്‍ പറഞ്ഞു.

സംഭവത്തോട്‌ ഔദ്യോഗികമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സ്‌ തയ്യാറായിട്ടില്ല. നേരത്തെയും തരുര്‍ മോദിയെ പ്രകീര്‍ത്തിച്ച്‌ രംഗത്തെത്തിയിരുന്നു. അന്ന്‌ കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നേതാക്കളാണ്‌ തരൂരിന്‌ മറുപടി പറയാന്‍ തയ്യാറായത്‌.

Share news
error: Content is protected !!
Scroll to Top