Section

malabari-logo-mobile

സരിതയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക്‌ എട്ടിന്റെ പണികിട്ടി

HIGHLIGHTS : ചേര്‍ത്തല: സരിത എസ്‌ നായര്‍ ഇപ്പോഴും ചില യുവാക്കളുടെ ഹരമാണ്‌. എന്നാല്‍ ആരാധന മൂത്ത്‌ സരിത സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന്‌ ഫോട്ടോയെടുക്കാന്‍ ...

Saritha S Naചേര്‍ത്തല: സരിത എസ്‌ നായര്‍ ഇപ്പോഴും ചില യുവാക്കളുടെ ഹരമാണ്‌. എന്നാല്‍ ആരാധന മൂത്ത്‌ സരിത സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന്‌ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച രണ്ട്‌
യുവാക്കള്‍ക്ക്‌ എട്ടിന്റെ പണികിട്ടി. ചേര്‍ത്തലക്കടുത്ത്‌ എന്‍എച്ച്‌ 47ലാണ്‌ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്‌.

വ്യാഴാഴ്‌ച ഉച്ചയോടെ എറണാകുളത്തേക്ക്‌ കാറില്‍ സഞ്ചരിക്കുകയായിരുന്ന സരിത ചേര്‍ത്തല ഭാഗത്തെത്തിയപ്പോള്‍ കാറില്‍ സരിത പോകുന്നതു കണ്ട്‌ ആലപ്പുഴ സ്വദേശകളായ രണ്ട്‌ യൂവാക്കള്‍ ഇവരെ ബൈക്കില്‍ പിന്തുടരുകയും സാഹസികമായി മൊബൈല്‍ ഫോണില്‍ സരിതയുടെ ഫോട്ടോയെടുക്കുകയുമായിരുന്നു. ഇത്‌ മനസ്സിലാക്കിയ സരിത തന്റെ കാര്‍ ഉപയോഗിച്ച്‌ ഈ യുവാക്കള്‍ സഞ്ചരിച്ച ബൈക്കിനെ മറികടന്നു വിലങ്ങിട്ടു. കാറില്‍ നിന്നിറങ്ങിയ സരിത അവരില്‍ നിന്ന്‌ മൊബൈല്‍ പിടിച്ചുവാങ്ങി തന്റെ ചിത്രം ഡിലീറ്റ്‌ ചെയ്‌തു. പിന്നീട്‌ പോലീസിനെ വിളി്‌ച്ചുവരുത്തി.

sameeksha-malabarinews

പോലീസ്‌ യുവാക്കളെ കസ്‌റ്റഡിയിലെടുത്തു ചേര്‍ത്തല സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. പിന്നാലെ സ്റ്റേഷനിലെത്തിയ സരിത ഇവര്‍ ചെയ്‌തത്‌ നിയമവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന്‌ ബോധ്യപ്പെടുത്തുകയും, തനിക്ക്‌ ഇവര്‍ക്കെതിരെ പരാതിയില്ലെന്ന്‌ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ യുവാക്കളെ പോലീസ്‌ താക്കീത്‌ ചെയ്‌ത്‌ വിട്ടയച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!