Section

malabari-logo-mobile

കാരക്കോണത്ത് 51 കാരിമരിച്ച സംഭവം; ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊന്നതെന്ന് പോലീസ്

HIGHLIGHTS : 51-year-old killed in Karakoram

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് 51 കാരി ശാഖയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് അരുണ്‍ കുമാറാണ് ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്.

പ്രതി കുറ്റം സമ്മതിച്ചതായും ഇയാളെ ഉടനന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശാഖയുടെ ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അരുണിനെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

sameeksha-malabarinews

ഇന്ന് പുലര്‍ച്ചെയാണ് ശാഖയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടതെന്ന് അരുണ്‍ പറഞ്ഞത്. ഭാര്യ മരിച്ച വിവരം അരുണാണ് അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ശാഖയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിട്ട് മണിക്കൂറുകള്‍ ആയെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടുമാസം മുമ്പാണ് 28 കാരനായ അരുണിന്റെയും ശാഖയുടെയും വിവാഹം. ഇവര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടായിരുന്നതായ് പറയുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!