Section

malabari-logo-mobile

51 ഹെഡ്‌ പോസ്‌റ്റോഫീസുകളില്‍ എടിഎം വരുന്നു

HIGHLIGHTS : തിരു: കൂടുതല്‍ മേഖലകളിലേക്ക്‌ തപാല്‍മേഖലയുടെ സേവനം വ്യാപിക്കുമെന്ന്‌ പോസ്‌റ്റല്‍ സര്‍വ്വീസ്‌ ബോര്‍ഡ്‌ മെമ്പര്‍ ജോണ്‍ സാമുവല്‍ വാര്‍ത്താസമ്മേളനത്തില...

kerala-post-office-logoതിരു: കൂടുതല്‍ മേഖലകളിലേക്ക്‌ തപാല്‍മേഖലയുടെ സേവനം വ്യാപിക്കുമെന്ന്‌ പോസ്‌റ്റല്‍ സര്‍വ്വീസ്‌ ബോര്‍ഡ്‌ മെമ്പര്‍ ജോണ്‍ സാമുവല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരിയില്‍ കേരളത്തിലെ മുഴുവന്‍ ഹെഡ്‌പോസ്‌റ്റോഫീസുകളിലും കോര്‍ബാങ്കിങ്‌ സംവിധാനം നടപ്പാക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ഗ്രാമീണ മേഖലകളിലെ 1457 സബ്‌ പോസ്‌റ്റോഫീസുകളിലും കോര്‍ബാങ്കിങ്‌ യാഥാര്‍ഥ്യമാക്കും.

സംസ്ഥാനത്തെ 51 ഹെഡ്‌പോസ്‌റ്റോഫീസുകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കും. ആദ്യഘട്ടമെന്ന നിലയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 1000 എടിഎമ്മുകള്‍ സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ ഫണ്ടിന്റെ ലഭ്യതയനുസരിച്ച്‌ ശേഷിക്കുന്ന പോസ്‌റ്റോഫീസുകളിലും എടിഎമ്മുകള്‍ വരും.

sameeksha-malabarinews

പാഴ്‌സല്‍ പാക്കേജ്‌, ബുക്കിങ്‌ സെന്ററുകള്‍ പ്രധാന പോസ്‌റ്റോഫീസുകളില്‍ സ്ഥാപിക്കും. ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സംവിധാനം കൂടുതല്‍ പോസ്‌റ്റോഫീസുകളിലേക്ക്‌ വ്യാപിപ്പിക്കും. ഇ-കൊമേഴ്‌സ്‌ മേഖലയിലേക്കും പോസ്‌റ്റോഫീസുകളുടെ സേവനം ലഭ്യമാക്കുമെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!