Section

malabari-logo-mobile

ബെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി

HIGHLIGHTS : 5 crore administrative approval for the construction of Benjali Kundur Express Canal

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ ബെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് അഞ്ച്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി. മജീദ് എം.എൽ. അറിയിച്ചു. തിരൂരങ്ങാടിമണ്ഡലത്തിലെ കർഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുകഅനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കിപ്പിച്ച ഡി.പി.ആർ സഹിതം കെ.പി. മജീദ്ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തി പ്രൊപോസൽ സമർപ്പിച്ചിരുന്നു. പ്രൊപ്പോസലിന്റെഅടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്.

മലപ്പുറം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പാടശേഖരങ്ങൾക്ക് കൃഷിക്കാവശ്യമായവെള്ളം ലഭിക്കുന്നതിനുള്ള അതിപ്രധാനമായ പദ്ധതിയാണിത്. നേരത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽഉൾപ്പെടുത്തി പ്രവർത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് ഡി.പി.ആർ സമർപ്പിച്ചിരുന്നെങ്കിലും സർക്കാർഅംഗീകാരം നൽകിയിരുന്നില്ല. പ്ലാൻ ഫണ്ടിൽ പരിഗണിക്കാത്തതിനാൽ സംസ്ഥാന ബജറ്റിൽപരിഗണിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വീണ്ടും പ്രൊപോസൽ സമർപ്പിക്കുകയായിരുന്നു.

sameeksha-malabarinews

ടെണ്ടർ അടക്കമുള്ള നടപടികൾ പൂർത്തീകരിച്ച് അടിയന്തിരമായി പ്രവർത്തി ആരംഭിക്കുന്നതിനു ബന്ധപ്പെട്ടഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കെ.പി. മജീദ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!