Section

malabari-logo-mobile

വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാവനാടകം അവതരിപ്പിച്ചു

HIGHLIGHTS : An anti-drug puppet show was presented under the leadership of Vimukti Mission

പരപ്പനങ്ങാടി റേഞ്ചിലെ വിവിധ സ്കൂളുകളിലായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശംഅടങ്ങിയ പാവനാടകംതടവറ പണിയുന്നവർഅവതരിപ്പിച്ചു. മലപ്പുറം ജില്ലയിലെ തന്നെ വിവിധസ്കൂളുകളിലായി അവതരിപ്പിച്ചുവരുന്ന പാവനാടകം മൂന്നാം ദിവസമായ ഇന്ന് പരപ്പനങ്ങാടി റെയിഞ്ച്പരിധിയിലെ എയുപിഎസ് ചിറമംഗലം, ജിഎച്ച്എസ് നെടുവ, കോവിലകം ഇഎംഎച്ച്എസ്എസ് പരപ്പനങ്ങാടി, കെഇഎംഎച്ച്എസ് ചെമ്മാട്, എഎംയുപിഎസ് പാലത്തിങ്ങൽ എന്നീ സ്കൂളുകളിൽ അവതരിപ്പിച്ചു.

പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നെടുവ ഗവൺമെൻറ് ഹൈ സ്കൂളിൽ വച്ച് പരപ്പനങ്ങാടിനഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസ്സാർ അഹമ്മദ് നിർവഹിച്ചു. വാർഡ് കൗൺസിലർ  മഞ്ജുഷ പ്രലോഷ് അധ്യക്ഷത വഹിച്ചു.  എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ബിജു പി കുട്ടികൾക്ക്പരിപാടിയെക്കുറിച്ചും വിമുക്തി മിഷനെക്കുറിച്ചും ക്ലാസ്സ് എടുത്തു. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) അബ്ദുസമദ്, എക്സൈസ് ഡ്രൈവർ ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി. തിരുവനന്തപുരം സ്വദേശിയായജോണി പാവനാടകം അവതരിപ്പിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!