Section

malabari-logo-mobile

കൊച്ചി മെട്രോയിൽ ഇനി വാട്‌സാപ്‌ ടിക്കറ്റും

HIGHLIGHTS : Kochi Metro now also has WhatsApp tickets

കൊച്ചി മെട്രോയിൽ ബുധനാഴ്‌ചമുതൽ വാട്‌സാപ്‌ ടിക്കറ്റും. ഇംഗ്ലീഷിൽഹായ്‌എന്ന സന്ദേശമയച്ച്‌ സ്‌റ്റേഷനിലെത്തും മുമ്പ്‌ വാട്‌സാപ്പിലൂടെ ഒരുമിനിറ്റുകൊണ്ട്‌ ടിക്കറ്റ്‌ ഓൺലൈനിൽ എടുക്കാവുന്ന സംവിധാനമാണിത്‌. മെട്രോ യാത്രികർ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സാപ്‌ ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത്‌ നടി മിയ ജോർജ്‌ നടത്തി.

9188957488 എന്ന നമ്പർ സേവ്‌ ചെയ്‌താണ്‌ hi എന്ന വാട്‌സാപ്‌ സന്ദേശം അയക്കേണ്ടത്‌. മറുപടിസന്ദേശത്തിൽ QR Ticketലും തുടർന്ന്‌ Book ticketലും ക്ലിക്ക്‌ ചെയ്യുക. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്‌റ്റേഷനുകൾ, യാത്രികരുടെ എണ്ണം എന്നിവ നൽകി ഇഷ്ടമുള്ള ഓൺലൈൻസംവിധാനത്തിലൂടെ പണമടയ്‌ക്കാം. ടിക്കറ്റിന്റെ ക്യുആർ കോഡ്‌ മൊബൈലിൽ എത്തും. ക്യാൻസൽ ചെയ്യാനുംhi എന്ന സന്ദേശമയച്ചാൽ മതി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!