Section

malabari-logo-mobile

കോവിഡ്: സംസ്ഥാനത്ത് 12 പ്രധാന ട്രെയിനുകളടക്കം 37 സര്‍വീസുകള്‍ റദ്ദാക്കി

HIGHLIGHTS : Covid: 37 services, including 12 major trains, have been canceled in the state

ainതിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന 12 പ്രധാനപ്പെട്ട ട്രെയിനുകളടക്കം 37 സര്‍വീസുകള്‍ റദ്ദാക്കി. ദക്ഷിണ റെയില്‍വേ 3 മെമു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നീ സര്‍വീസുളുണ്ടാവില്ല. ചെന്നൈ – തിരുവനന്തപുരം വീക്ക്‌ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീന്‍ – തിരുവനന്തപുരം വീക്ക്‌ലി തുടങ്ങിയ സര്‍വീസുകളും റദാക്കി. കോഴിക്കോട് ജനശതാബ്ദി അടക്കമുള്ള സര്‍വീസുകള്‍ തുടരും. ട്രയിന്‍ റദ്ദാക്കിയതിനു സംസ്ഥാനത്തെ ലോക്ക്ഡൗണുമായി ബന്ധമില്ലെന്നും നേരത്തെ എടുത്ത തീരുമാനമാണെന്നും റെയില്‍വേ അറിയിച്ചു.

sameeksha-malabarinews

അതേസമയം, സംസ്ഥാനത്ത് മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെ നിന്ന് സര്‍വീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്താനും പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടാല്‍ ആവശ്യമുള്ള സര്‍വീസുകള്‍ നടത്തും. കെ എസ് ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും മതിയാവും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!