പ്രൊഫ. കെ.ജെ. ജോസഫ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്ദാനം മെയ് 7-ന്
കാലിക്കറ്റ് സര്‍വകലാശാല സുവോളജി പഠനവകുപ്പ് മികച്ച അപ്ലൈഡ് സുവോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രൊഫ. കെ.ജെ. ജോസഫ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ദാനം മെയ്-7 ന് ഉച്ചക്ക് 2 മണിക്ക് നടക്കും. എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. 1989 മുതല്‍ നല്‍കി വരുന്ന ഈ എന്‍ഡോവ്‌മെന്റ് സുവോളജി വകുപ്പ് തലവനായിരുന്ന പ്രൊഫ. കെ.ജെ. ജോസഫിന്റെ ബഹുമാനാര്‍ത്ഥമാണ് നല്‍കി വരുന്നത്. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം.നാസര്‍ അദ്ധ്യക്ഷത വഹിക്കും. വകുപ്പ് മാധാവി ഡോ. ഇ. പുഷ്പലത, ഡോ. എം. ഗോകുല്‍ദാസ്, ഡോ. കെ.സി. ചിത്ര, ഡോ. സി.ഡി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. Meeting No. : 1587294132, Password : Award@123
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. 2019, 2020 പ്രവേശനം നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2016, 2018 പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 14 വരേയും ഫീസടച്ച് 17 വരെ രജിസ്റ്റര്‍ ചെയ്യാം.




