പരപ്പനങ്ങാടി: പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞു വാരിയകയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കുട്ടുവിന്റെ പുരക്കല്‍ ഖാലിദ് (32) നെയാണ് അറസ്റ്റ് ചെയ്തത്. 12 വയസ്സ് പ്രായമുള്ള ബുദ്ധിപരമായി ക്ഷമതകുറവുള്ള ആണ്‍കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കുറിച്ച് പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ഹണി കെ ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്. ഐ മാരായ രാധാകൃഷ്ണന്‍, ബാബുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സഹദേവന്‍, രജീഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായഫൈസല്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.




