തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്

കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും വര്‍ദ്ധനവ്. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 86 .14 പൈസയും ഡീസല്‍ 91. 37 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 90 പൈസയായി. ഡീസല്‍ വില 93 രൂപ 25 പൈസയിലെത്തി.

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.അതേസമയം, കൊവിഡ് സാഹചര്യത്തില്‍ അടിക്കടിയുള്ള ഇന്ധനവില വര്‍ധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top