Section

malabari-logo-mobile

തമിഴ്നാട്ടില്‍ ഇന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കും

HIGHLIGHTS : The Stalin government will come to power in Tamil Nadu today

ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിസഭയില്‍ 33 പേരാണ് മന്ത്രിമാരായി ഉണ്ടാകുക. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

മന്ത്രിമാരും പ്രധാന വകുപ്പുകളും

sameeksha-malabarinews

എം.കെ. സ്റ്റാലിന്‍ (മുഖ്യമന്ത്രി, ആഭ്യന്തരം)
എസ്. ദുരൈമുഖന്‍ (ജലവിഭവ വകുപ്പ്)
കെ.എന്‍. നെഹ്റു ( മുനിസിപ്പല്‍ ഭരണവകുപ്പ്)
ഐ. പെരിയസ്വാമി (സഹകരണ വകുപ്പ്)
കെ. പൊന്‍മുടി (ഉന്നത വിദ്യാഭ്യാസം)
ഇ.വി. വേലു- (പൊതുമരാമത്ത്)
എം.ആര്‍.കെ പനീര്‍ശെല്‍വം (കൃഷി)
കെ.കെ.എസ്.എസ്.ആര്‍. രാമചന്ദ്രന്‍-(റവന്യൂ)
തങ്കം തേനരശു ( വ്യവസായം)
എസ്. രഘുപതി( നിയമം)
എസ്. മുത്തുസ്വാമി (ഗൃഹ നിര്‍മാണം)
കെ.ആര്‍. പെരിയ കറുപ്പന്‍ (ഗ്രാമ വികസനം)
ടി.എം. അന്‍പരശന്‍ (ഗ്രാമ വ്യവസായം)
പി. ഗീത ജീവന്‍- (സാമൂഹ്യ ക്ഷേമം)
അനിത എസ് (ഫിഷറീസ്)
എസ്.ആര്‍. രാജാകണ്ണപ്പന്‍ (ഗതാഗതം)
കെ. രാമചന്ദ്രന്‍ (വനം)
എസ്. ചക്രപാണി- (ഭക്ഷ്യ-പൊതുവിതരണം)
വി. സെന്തില്‍ ബാലാജി (വൈദ്യുതി)
പളനിവേല്‍ ത്യാഗരാജന്‍( ധനകാര്യം)
എം. സുബ്രമണ്യന്‍- (മെഡിക്കല്‍)

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 234 നിയമസഭാ സീറ്റുകളില്‍ 133 സീറ്റുകള്‍ നേടി വിജയിച്ചാണ് അധികാരത്തിലെത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 14 സീറ്റുകളും ഭാരതീയ ജനതാ പാര്‍ട്ടി 4, പട്ടാലി മക്കല്‍ കാച്ചി 5, വിതുതലൈ ചിരുതൈഗല്‍ കാച്ചി 4, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) 2, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 2 സീറ്റുകളും നേടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!