തിരൂരങ്ങാടിയില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നുവീണ് 3 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റൂട്ടില്‍ വെഞ്ചാലിയില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് ഹാബിസ്(35), സഹലുറഹ്‌മാന്‍(9), റാഷിദ്(9) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് പകല്‍ പതിനൊന്ന് മണിയോടെയാണ് അപകടം.

പരിക്കേറ്റവരെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് ഇവിടെ നിന്ന് തെഹല്‍ക്ക ആംബുലന്‍സ് പ്രവര്‍ത്തകരും മെട്രോ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top