Section

malabari-logo-mobile

തമിഴ്‌നാട് സ്വദേശികളുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 3 പേര്‍കൂടി പിടിയില്‍

HIGHLIGHTS : 3 more people arrested in the case of extorting 19 lakh rupees from natives of Tamil Nadu

മഞ്ചേരി: തമിഴ്നാട് സ്വദേശികളില്‍നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശി കള്‍ പിടിയില്‍. കോഴിക്കോട് കക്കോടി മക്കട പുലത്ത് കുഴില്‍ വീട്ടില്‍ അജ്മല്‍ (47), ഒറ്റത്തെങ്ങ് മക്കട വടക്കേടത്ത് മീത്തല്‍ ജിഷ്ണു (24), എലത്തൂര്‍ പുതിയനിരത്ത് എലത്തുക്കാട്ടില്‍ ഷിജു (45) എന്നിവരെയാണ് മഞ്ചേരി പൊ ലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പിടി ച്ചെടുത്തു. കഴിഞ്ഞ 16ന് പുലര്‍ ച്ചെ അഞ്ചരയോടെ മലപ്പുറം അറ വങ്കരയില്‍വച്ചാണ് ഇവര്‍ പണം തട്ടിയത്. തമിഴ്നാട് സ്വദേശികള്‍ സ്വര്‍ണം വാങ്ങാന്‍ അറവങ്കരയി ലേക്ക് വരുന്നതായി അജ്മലിന് വിവരം കിട്ടി. ഇക്കാര്യം ജിഷ്ണുമായി ചര്‍ച്ച ചെയ്തു. പണം തട്ടിയെടുക്കാനായി കണ്ണൂരിലുള്ള സംഘത്തിന്റെ സഹായം തേടി. സംഭവ ദിവസം അജ്മലും ജിഷ്ണുവും ഇയോണ്‍ കാറിലും കണ്ണൂരില്‍ നിന്നുള്ള കൂട്ടുപ്രതികള്‍ ഇന്നോവ കാറിലും അറവങ്കരയിലെത്തി.

മധുര സ്വദേശി ബാലസുബ്രഹ്‌മണ്യന്‍ ബസിറങ്ങി നടക്കുന്നതിനി ടെ പ്രതികള്‍ പണം തട്ടിയെടുക്കു കയായിരിന്നു. സംഭവശേഷം അജ്മലും ജിഷ്ണുവും കോഴിക്കോ ട്ടേക്കും മറ്റു പ്രതികള്‍ തലശേരി യിലേക്കും കടന്നു. അന്ന് പകല്‍ രണ്ടരയോടെ തലശേരിയിലെ ത്തിയ അജ്മലും ഷിജുവും പ്രതികളില്‍നിന്ന് നാലുലക്ഷം രൂപ വാങ്ങിച്ചതായും പൊലീസ് കണ്ടെത്തി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ കേളംപീടിക സ്വദേശി ജിഷ്ണു, തൃശൂര്‍ കോടാലി സ്വദേശി സുജിത് എന്നിവര്‍ നേര ത്തെ പിടിയിലായിരുന്നു. നാലു പേരെക്കൂടി പിടികൂടാനുണ്ടെന്ന് മഞ്ചേരി എസ്എച്ച്ഒ ബിനീഷ് പറഞ്ഞു.

sameeksha-malabarinews

ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെയും മലപ്പുറം ഡിവൈ എസ്പി ടി മനോജിന്റെയും നിര്‍ദേ ശപ്രകാരം മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷി ന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി പ്രിന്‍സിപ്പല്‍ എസ് ഐ ബസ ന്താണ് കേസ് അന്വേഷിക്കുന്നത്. എസ്‌ഐമാരായ അശോകന്‍, ബലമുരുഗന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് ചാ ക്കോ, റിയാസ് എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ സ്‌കാ ഡ് അംഗങ്ങളായ ദിനേശ്, ഐ കെ മുഹമ്മദ് സലീം, കെ കെ ജസീര്‍, ഷഹേഷ് രവിന്ദ്രന്‍ എന്നി വരും ഒപ്പമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!