തൃശ്ശൂര്‍ :കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. ആറാട്ടുപുഴ ശാസ്താംകടവിന് സമീപമാണ് അപകടം സംഭവിച്ച. തൃശ്ശൂര്‍ ചീരാച്ചി യസോറാംഗാര്‍ഡന്‍ ശ്രീവിഹാറില്‍ രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (60) മകളുടെ മകന്‍ സമ്മര്‍ഥ് എന്നിവരാണ് മരിച്ചത്.രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തി (30)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കുടുംബം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.
കാര്‍ മറിഞ്ഞ ഭാഗത്ത് വെള്ളം കൂടുതലുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




