Section

malabari-logo-mobile

2 ജി ; എ.രാജയ്‌ക്കും കനിമൊഴിക്കുമെതിരെ കുറ്റം ചുമത്തി

HIGHLIGHTS : ദില്ലി: 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, ഡിഎംകെ എംപി കനിമൊഴി, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന...

Untitled-1 copyദില്ലി: 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, ഡിഎംകെ എംപി കനിമൊഴി, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. രണ്ട്‌ വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌.

ഇവര്‍ക്ക്‌ പുറമെ 16 പേര്‍ക്കെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്‌. ഡിബി ഗ്രൂപ്പിന്‌ ടെലികോം ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 19 പേരും 200 കോടതിയുടെ അനധികൃത ഇടപാട്‌ നടത്തിയെന്ന്‌ എന്‍ഫോഴ്‌സ്‌ ഡിപ്പാര്‍ട്‌മെന്റ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

sameeksha-malabarinews

കലൈനഗര്‍ ടിവിയുടെ അറുപത്‌ ശതമാനം ഓഹരിയും ദയാലു അമ്മാളിന്റെ പേരിലാണ്‌. കനിമൊഴിക്ക്‌ 20 ശതമാനം ഓഹരിയും കലൈനഗര്‍ ടിവി എംഡി ശരദ്‌ കുമാറിന്‌ 20 ശതമാനം ഓഹരിയുമാണുള്ളത്‌.

ഡിഎംകെയുടെ ഉടമസ്ഥതയിലുള്ള കലൈനഗര്‍ ടിവിക്ക്‌ 200 കോടി രൂപ ഡിബി ഗ്രൂപ്പ്‌ നല്‍കിയത്‌ സത്യസന്ധമായ ബിസിനസ്‌ ഇടപാടല്ലെന്ന്‌ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ഫോഴ്‌സ്‌ ഡിപ്പാര്‍ട്‌മെന്റ്‌ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്ക്‌ തെളിവില്ലെന്ന്‌ പ്രതികള്‍ വാദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!