താനൂരില്‍ ട്രെയിനില്‍ നിന്ന്‌ വീണ്‌ യുവാവ്‌ അത്‌ഭുതകരമായി രക്ഷപ്പെട്ടു

Tanurതാനൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന്‌ വീണ്‌ യുവാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട്‌ ഭാഗത്തേക്കുള്ള ഏറനാട്‌ എക്‌സ്‌പ്രസ്സ്‌ താനൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ്‌ സംഭവം നടന്നത്‌. ഒറീസ സ്വദേശിയായ രാഹുല്‍ (20) ആണ്‌ ട്രെയിനില്‍ നിന്ന്‌ വീണത്‌.

ഒറീസയിലെ റായിബഡയില്‍ നിന്നും കണ്ണൂരിലേക്ക്‌ റോഡ്‌ പണിയുടെ ആവശ്യത്തിനായി പോവുകയായിരുന്നു. ട്രെയിനില്‍ നിന്ന്‌ വീണ ഉടന്‍ തന്നെ റെയില്‍വെ അധികൃതരും നാട്ടുകാരും ചേര്‍ന്ന്‌ പ്രാഥമിക ചികിത്സ നല്‍കി.

Share news
error: Content is protected !!
Scroll to Top