Section

malabari-logo-mobile

2034 ലോകകപ്പ് ഫുട്‌ബോള്‍; ലേലത്തില്‍നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി, ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ

HIGHLIGHTS : 2034 World Cup Football; Australia pulled out of bid, Saudi Arabia to host

2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തില്‍നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. ഇതോടെ 2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മണിക്കൂറുകള്‍ക്ക് മുമ്പാണ് ബിഡില്‍നിന്ന് പിന്‍വാങ്ങുന്നതായി ഓസ്‌ട്രേലിയ അറിയിച്ചത്. ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ആസ്‌ട്രേലിയയുമായിരുന്നു.

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെ പറ്റി ഞങ്ങള്‍ കാര്യമായി പഠനം നടത്തിയെന്നും എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയതായും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 2026ലെ ഏഷ്യന്‍ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫുട്ബാള്‍ ആസ്‌ട്രേലിയ (എഫ്.എ) മേധാവി ജെയിംസ് ജോണ്‍സണ്‍ വ്യക്തമാക്കി.

sameeksha-malabarinews

2034 എഡിഷന്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂവെന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫി സമര്‍പ്പിച്ച സൗദിയുടെ അപേക്ഷക്ക് എഎഫ്‌സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്. ഈ വര്‍ഷത്തെ ഫിഫ ക്ലബ്ബ് വേള്‍ഡ്കപ്പും സൗദിയിലാണ്.

2030ലെ ഫുട്‌ബോള്‍ ലോകകപ്പിന് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളാണ് വേദിയാകുക. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങളിലാകും മല്‍സരങ്ങള്‍. 2026ലെ ലോകകപ്പ് മല്‍സരം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ്. 2022ല്‍ ഖത്തര്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച മല്‍സരങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!