Section

malabari-logo-mobile

2023ലെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി യോഗം ഇന്ത്യയില്‍

HIGHLIGHTS : 2023 International Olympic Committee Meeting in India

അടുത്തവര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് പ്രഖ്യാപനം. ബീജിംഗില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ല്‍ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 1983ലാണ് അവസാനമായി ഇന്ത്യ ഐഒസിയോഗത്തിന് ആതിഥേയത്വം വഹിച്ചത്. 2023ല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാകും യോഗം നടക്കുക.

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു. 101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.

sameeksha-malabarinews

ഇന്ത്യയില്‍ നിന്ന് ഐഒസി അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായ നിതാ അംബാനി, അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് ഡോ. നരീന്ദര്‍ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവര്‍ അടങ്ങുന്ന ഇന്ത്യന്‍ പ്രതിനിധി സംഘം, തുടങ്ങിയവര്‍ ബീജിംഗിലെ ഐഒസി സെഷനില്‍ പങ്കെടുത്തു.

എന്താണ് ഐഒസി സെഷന്‍?

ഐഒസിയുടെ 101 അംഗങ്ങളുടെ വോട്ടവകാശമുള്ളവരുടെയും 45 ഓണററി അംഗങ്ങളുടെയും വോട്ടവകാശമില്ലാത്ത 1 അംഗത്തിന്റെയും പൊതുയോഗമാണ് ഐഒസി സെഷന്‍. 50ലധികം അന്താരാഷ്ട്ര കായിക ഫെഡറേഷനുകളില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളും മീറ്റില്‍ പങ്കെടുക്കും. മുതിര്‍ന്ന പ്രതിനിധികളില്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. അതേസമയം ഫെഡറേഷനുകളില്‍ വേനല്‍ക്കാല, ശീതകാല കായിക വിഭാഗങ്ങളും ഉള്‍പ്പെടും. സാധാരണ ഐഒ സി സെഷനുകള്‍ വര്‍ഷത്തിലൊരിക്കലാണ് നടക്കാറുള്ളത്. ഐഒസി പ്രസിഡന്റോ അല്ലെങ്കില്‍ കുറഞ്ഞത് മൂന്നിലൊന്ന് അംഗങ്ങളുടെ രേഖാമൂലമുള്ള അഭ്യര്‍ത്ഥന പ്രകാരമോ ആണ് സെഷനുകള്‍ വിളിച്ചുകൂട്ടാറുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!