Section

malabari-logo-mobile

മോഷ്ടിച്ച കഴുതയുമായി മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം; ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

HIGHLIGHTS : Protest against CM with stolen donkey; Finally the Congress leader was arrested

കഴുതയെ മോഷ്ടിച്ചെന്ന പരാതിയില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കഴുതയെ മോഷ്ടിച്ച നാഷ്ണല്‍ സ്റ്റുഡന്റ് യൂണിയന്‍ അധ്യക്ഷന്‍ ബങ്കട്ട് ബല്‍മൂറിനെയാണ് അറസ്റ്റ് ചെയ്തത്. ബെങ്കട്ടിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസ്. ജമ്മികുന്ദ പോലീസ് സ്റ്റേഷനില്‍ തങ്കുദൂരി രാജ്കുമാര്‍ എന്ന ആളാണ് തന്റെ കഴുത മോഷണം പോയി എന്നുകാണിച്ച് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ ജന്മിദിനം കഴുതയുടെ ശരീരത്തില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ചിത്രം പതിപ്പിച്ച് കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

sameeksha-malabarinews

ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണം കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ജീവിതം തകര്‍ക്കുന്നുവെന്നും സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ കുറയുകയാണെന്നും ആരോപിച്ചായിരുന്നു ശതവാഹന യൂണിവേഴ്സിറ്റിക്ക് സമീപം കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

അതേസമയം ബെങ്കട്ട് ബല്‍മൂറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നിരവധി കോണ്‍ഗ്രസ്സ് നേതാക്കളാണ് രം?ഗത്ത് വന്നിരിക്കുന്നത്. തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും അറസ്റ്റിനെതിരെ രംഗത്തുവന്നു. അധികാരം തലയ്ക്കുപിടിച്ചതാണ് ഇത്തരം നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ വിമര്‍ശിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!