പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: ഹരിയാനയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് 19 പേര്‍ മരിച്ചു. .കേസുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവിന്റെയും ജനനായക് ജനതാ പാര്‍ട്ടി നേതാവിന്റെയും മക്കളുള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരണ്‍ ഗ്രാമങ്ങളിലും അയല്‍പക്കത്തെ അംബാല ജില്ലയിലുമാണ് മരണം സംഭവിച്ചത്.മദ്യവില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.
മരണത്തില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുമ്പ് നടന്ന സമാന സംഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ഇതുവരെ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ റെയ്ഡ് നടത്തുകയാണ്. കേസ് അന്വേഷിക്കാന്‍ യമുനാനഗര്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




