ജലജയുടെ മകള്‍ ദേവി നായികയായി എത്തുന്നു

മലയാളികള്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് ജലജ. ആകര്‍കമായ അഭിനയംകൊണ്ടും ശാലീ സൗന്ദര്യം കൊണ്ടും ഒരു കാലത്ത് മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു ജലജ. ജലജയുടെ മകള്‍ ദേവി നായികയായി കടന്നുവരുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
.’ഹൗഡിനി’ എന്ന ചിത്രത്തിലൂടെയാണ് ദേവി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.പ്രജേഷ് സെന്‍ സംവിധാനം ചെയ്യ്ത ചിത്രത്തില്‍ മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ മീന എന്ന കഥാപാത്രമായാണ് ദേവി അഭിനയിച്ചിരിക്കുന്നത്.

നേരത്തെ മാലിക് എന്ന ചിത്രത്തില്‍ ദേവി ശ്രദ്ധേയമായ ഒരു വേഷം ചെയ്താണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജലജയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

വിദേശത്തായിരുന്ന ജലജയും കുടുംബവും ഇപ്പോള്‍ തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തിരിക്കുകയാണ്. യുഎസ്സില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ ദേവി നല്ലൊരു നര്‍ത്തകി കൂടിയാണ്.

Share news
error: Content is protected !!
Scroll to Top