ദാല്‍ തടാകത്തില്‍ വന്‍ തീപിടുത്തം;അഞ്ച് ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു;ലക്ഷങ്ങളുടെ നഷ്ടം

ശ്രീനഗര്‍:വിനോദസഞ്ചാര കേന്ദ്രമായ ദാല്‍ തടാകത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് നശിച്ചതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ദാല്‍ തടാകത്തിലെ 9-ാം നമ്പര്‍ ഘട്ടിന് സമീപമാണ് തീപിടിത്തമുണ്ടായതെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തീപിടുത്തത്തില്‍ അഞ്ച് ഹൗസ് ബോട്ടുകള്‍ കത്തി നശിച്ചു. മൂന്ന് കുടിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top