Section

malabari-logo-mobile

75 കാരിയുടെകണ്ണില്‍ നിന്ന് 12 സെ.മി നീളമുള്ള വിരയെ പുറത്തെടുത്തു

HIGHLIGHTS : 12 cm long worm was removed from the eye of a 75-year-old woman

തിരൂരങ്ങാടി: തെയ്യാല ഓമച്ചപുഴ സ്വദേശി 75 കാരിയുടെ കണ്ണില്‍ നിന്നും 12 സെ.മി നീളമുള്ള വിരയെ പുറത്തെടുത്തു. കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെമ്മാട് ഇംറാന്‍സ് കണ്ണാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ണിലെ വിര കണ്ടെത്തുകയും ശസ്ത്രക്രിയക്ക് വിധയമാകുകയുമായിരുന്നു.

ഇംറാന്‍സ് കണ്ണശുപത്രി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് ഫഹീമിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലുയുടെ വിരയെ പുറത്തെടുക്കുകയായിരുന്നു.

sameeksha-malabarinews

ഇവരുടെ കണ്ണില്‍ നിന്നും’ഡാറോഫൈലേറിയ’ എന്ന വിഭാഗത്തില്‍ പെട്ട വിരയെയാണ് നീക്കം ചെയ്തത്. കൊതുകുകള്‍ പരത്തുന്ന ഈ രോഗം മൃഗങ്ങളില്‍ നിന്നാണ് പകരാറുള്ളത്. അപൂര്‍വമായി മാത്രമാണ് ഇത്തരം വിരകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാറുള്ളത്. തൊലിക്കടിയിലോ, കണ്ണിന്റെ പാടയിലോ മുഴയായോ, കണ്ണിന്റെ പാടക്കടിയില്‍ ജീവനുള്ള വിരയോ ആയാണ് ഡാറോഫൈലേറിയസിസ് എന്ന അസുഖം കാണപ്പെടറുള്ളത്. കേരളത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്നും ഈ അടുത്ത കാലത്തായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഡോ. മുഹമ്മദ് ഫഹീം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!