Section

malabari-logo-mobile

ദില്ലിയില്‍ 100 കോടിയുടെ മയക്കുമരുന്നുവേട്ട: മലയാളിയടക്കം 4 പേര്‍ പിടിയില്‍

HIGHLIGHTS : ദില്ലി :പാക്കിസ്ഥാനില്‍ നിന്ന് 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന കടത്തിയ സംഭവുമായി ബന്ധപ്പെട്ട് മലയാളി ഉള്‍പ്പെടെ നാലു പേരെ ദില്ലി സ്‌പെഷ്വല്...

drugs delhiദില്ലി :പാക്കിസ്ഥാനില്‍ നിന്ന് 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന കടത്തിയ സംഭവുമായി ബന്ധപ്പെട്ട് മലയാളി ഉള്‍പ്പെടെ നാലു പേരെ ദില്ലി സ്‌പെഷ്വല്‍ പോലീസ് അറസ്റ്റ് ചെയ്തു ഇവരുടെ കയ്യില്‍ നിന്ന് 21 കിലോ ഹെറോയിന്‍ ഉള്‍പ്പെടെ 30 കിലോ മയക്കുമരുന്ന് പിടികൂടി

തിരൂവനന്തപുരം പൂന്തറ സ്വദേശി നൗഷാദ് അബ്ദുറഹിമാന്‍(35), മുംബൈ സ്വദേശികളായ ഷാജഹാന്‍ മുഹമ്മദ് യാസിന്‍, അബ്ദുല്‍ സത്താര്‍, സാജിദ് സുബൈര്‍, എന്നിവരാണ് പിടിയിലായത്
മെയ് 17 ന് കേരളത്തില്‍ നിന്ന ദില്ലിയിലെത്തിയ സുബൈര്‍, സാജിദിനൊപ്പം അട്ടാരയിലേക്ക് പോയി. അവിടെ വെച്ച് പാക് സ്വദേശിയില്‍ നിന്ന് 16 കിലോ ഹെറോയിനും 9 കിലോ മെതം ഫെറ്റാമിനും വാങ്ങി. ഇതുമായി തിരികെ ദില്ലിയിലെത്തിയപ്പോഴാണ് പിടിയിലായത്. ഇവരെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഷാജഹാന്‍ മുഹമ്മദ് യാസിനും അബ്ദുല്‍സത്താറും പിടിയിലാകുന്നത്. ഇവരില്‍ നിന്നും 5 കിലോ ഹെറോയിനും പിടിച്ചെടുത്തു.

sameeksha-malabarinews

സേത്ത്ഭായി എ്ന്ന ഷാജഹാനാണ് ഈ കേസിലെ മുഖ്യസൂത്രധാരന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!