Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ മൂന്നര മണിക്കൂര്‍ നീണ്ട റോഡ് ഉപരോധം അവസാനിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: മത്സ്യതൊഴിലാളികള്‍ക്ക് പോലീസി്‌ന്റെ നിര്‍ദ്ദേശപ്രകാരം ക്യാനുകളില്‍ എണ്ണ നല്‍കാഞ്ഞതിനെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ ഉടലെടുത്ത സമരം ഒത...

parappananagdi 3 copyപരപ്പനങ്ങാടി:  മത്സ്യതൊഴിലാളികള്‍ക്ക് പോലീസി്‌ന്റെ നിര്‍ദ്ദേശപ്രകാരം ക്യാനുകളില്‍ എണ്ണ നല്‍കാഞ്ഞതിനെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ ഉടലെടുത്ത സമരം ഒത്തുതീര്‍ന്നു. ഇതോടെ . മൂന്നര മണിക്കുറോളം പരപ്പനങ്ങാടിയില്‍ നിലനിന്ന സംഘര്‍ഷത്തിന് അയവു വന്നു  അഞ്ചപ്പുരയിലെ ഇന്ത്യന്‍ഓയില്‍ പമ്പിലാണ് ഇന്ന് കന്നാസുകളില്‍ പെട്രോള്‍ വാങ്ങാനെത്തിയവര്‍ക്ക് ഇന്ധനം നല്‍കാതിരുന്നത്. ഇതേ തുടര്‍ന്ന് പ്രകോപിതരായ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചെത്തി പമ്പും തൊട്ടുമുന്നിലെ പരപ്പനങ്ങാടി കോഴിക്കോട് റോഡും ഉപരോധിക്കുകയായിരുന്നു. പ്രകോപിതരായ ജനക്കുട്ടത്തിനിടയിലേക്ക് വന്ന പോലീസ് ജീപ്പും തടഞ്ഞിട്ടു.
ഇതിനിടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ മലപ്പുറത്തുനിന്ന് കൂടുതല്‍ പോലീസെത്തി ഒടുവില്‍ താനുര്‍ എസ്‌ഐ സുനില്‍ പുളിക്കലി്‌ന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പെട്രോള്‍ ക്യാനുകളില്‍ അടിച്ചുകൊടുക്കുയായിരുന്നു.തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

മണിക്കുറകള്‍ നീണ്ടു നി്ന്ന് റോഡുപരോധത്തെ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു. സമരസമയത്ത് ഈ വഴികടന്നുപോയ മന്ത്രി അബ്ദുറബ്ബിന് നേരെയും പ്രതിഷേധക്കാര്‍ തിരിഞ്ഞു എസ്‌ഐയെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം, ഇതു വഴിയെത്തിയ ട്രാന്‍സ്്‌പോര്‍ട്ട് കമ്മീഷണര് ഋഷിരാജ് സിങ്ങിന്റെ വാഹനവും ഗതാഗതകുരിക്കില്‍പ്പെട്ടു.  തടിച്ചുകൂടിയ  ജനക്കൂട്ടം പെട്രോശ് നല്‍കരുതെന്ന് ഉത്തരവിട്ട പരപ്പനങ്ങാടി എസ്‌ഐക്കു നേരെ രൂക്ഷമായ ഭാഷയിലാണ് പ്രതിഷേധിച്ചത്,

sameeksha-malabarinews

മത്സ്യത്തൊഴിലാളികള്‍ റോഡുപരോധിക്കുന്നു;പരപ്പനങ്ങാടിയില്‍ സംഘര്‍ഷം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!