മത്സ്യത്തൊഴിലാളികള്‍ റോഡുപരോധിക്കുന്നു;പരപ്പനങ്ങാടിയില്‍ സംഘര്‍ഷം

parappananagdi 2 copyപരപ്പനങ്ങാടി: പോലീസ് നിര്‍ദേശ പ്രകാരം കന്നാസുകളില്‍ പെട്രോള്‍ നല്‍കാനാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പരപ്പനങ്ങാടിയില്‍ റോഡുപരോധിക്കുന്നു. സംഘര്‍ഷ സ്ഥലത്തെത്തിയ പോലീസ് ജീപ്പടക്കം തടഞ്ഞിട്ടിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് പരപ്പനങ്ങാടി അഞ്ചപ്പപ്പുരയിലെ പട്രോള്‍ പമ്പനിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.

പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലുംparappananagdi 3 copy കുറച്ച് കാലങ്ങളായി ഉണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തെ തുടര്‍ന്ന് പോലീസ് കുപ്പികളിലോ കന്നാസുകളിലോ പെട്രോള്‍ നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മത്സ്യ ബന്ധനത്തിന വള്ളങ്ങളില്‍ ഇന്ധനമായി പെട്രോള്‍ കാലാകാലങ്ങളായി പെട്രോള്‍ ഉപയോഗിച്ച് വരുന്നതാണ്. ഇത് തടസപ്പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രകോപിതരായത്. മണുക്കൂറുകളായി ഇവിടെ സംഘര്‍ഷം തുടരുകയാണ്.

പരപ്പനങ്ങാടിയിലെ മൂന്നര മണിക്കൂര്‍ നീണ്ട റോഡ് ഉപരോധം അവസാനിച്ചു

 

Share news
error: Content is protected !!
Scroll to Top