ദില്ലി: വേട്ടക്കാരനെന്ന് തന്നെ വിശേഷിപ്പിച്ച ജമാഅത്തെ ഇസ്ലാമിയക്കൊണ്ടു പോലും നരേന്ദ്രമോദി തന്റെ നയതന്ത്രത്തിന് കയ്യടി വാങ്ങുന്നുവോ?
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണി്ച്ചതോടെയാണ് നരേന്ദ്രമോദിയെ വാഴ്ത്തി ജമാഅത്ത് ഇസ്ലാമി ഹിന്ദ് രംഗത്തെത്തിയിരിക്കുന്നത്.
‘വളരെ നല്ലൊരു ചുവടുവെയ്പാണ് മോദി നടത്തിയിരിക്കുന്നതെന്നും വര്‍ഷങ്ങളുായുള്ളു മുറിവുകള്‍ നമുക്ക് പെട്ടെന്ന് ഉണക്കാനാകില്ല, എന്നാലും വളെരെ പോസറ്റീവായ് നീക്കമാണിത്. തിരഞ്ഞെടുപ്പു സമയത്ത് പാക്കിസ്ഥാനെ ശത്രുപക്ഷത്ത് നിര്‍ത്തി മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളി്ല്‍ നിന്ന് അപ്രതീക്ഷിതമായുള്ള തന്ത്രപരാമായ നയതന്ത്രതീരുമാനത്തിലേക്കാണ് മോദി എത്തിയിരിക്കുന്നതെന്നും ഇരു രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് സമീപഭാവിയില്‍ തന്നെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ജമാ അത്തിന്റെ ദേശീയ അധ്യക്ഷന്‍ മൗലാന ജലാലുദ്ദീന്‍ ഉംറി വ്യക്തമാക്കി. പാക്കിസ്ഥാന്‍ പ്രസിഡന്റിനെ സത്യപ്രതിജ്ഞക്ക് ക്ഷണി്ച്ച നടപടിയെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
ജമാ അത്ത അധ്യക്ഷനെ കൂടാതെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദല്ലയും ഈ നിലപാടില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു
എന്നാല്‍ പാക്കിസ്ഥാനില്‍ നവാസ് ഷെരീഫിന് ഈ ഇന്ത്യ സന്ദര്‍ശനം അത്ര ഗൂണകരമാവില്ല. നവാസ് ഷെരീഫിന്റെ സന്ദെര്‍ശനത്തിനെതിര രൂക്ഷമായി എതിര്‍പ്പുമായി മതസംഘടനകള്‍ രംഗത്തെത്തി കഴിഞ്ഞു.



