പരപ്പനങ്ങാടി :കടന്നലിന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവ് ആലിന്‍ചുവട് സ്വദേശിയായ കാരച്ചന്‍ വീട്ടില്‍ നടാന്‍ തോട്ടില്‍ അബ്ദുല്‍മജീദിന്റെ ഭാര്യ ഉമ്മുക്കുല്‍സു(43) നാണ് കടന്നല്‍കുത്തേറ്റത്.
ഇന്ന് രാവിലെ എട്ടുമണിയോടെ വീട്ടുവളപ്പില്‍ വച്ചാണ് കടന്നല്‍ ആക്രമിച്ചത് തല്ക്കും നെഞ്ചിനും കുത്തേറ്റ ഇവരെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാഴചയായി സ്വവസതിയിലായിരുന്ന ഇവര്‍ ഇന്നലെ രാത്രിയിലാണ് വീട്ടിലെത്തിയത്. സംഭവം നടന്നയുടനെ മകനും സഹോദരനും ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭര്‍ത്താവ് മജീദ് മഹാരാഷ്ട്രയിലാണ്.



