കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ച തിരൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Kuwaith death tirur marakkar hajiതിരൂര്‍ :കുവൈത്തില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ തിരൂര്‍ വടക്കന്‍ മുത്തൂര്‍ ചക്കാലക്കല്‍ മരക്കാര്‍ ഹാജി(61)യുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും.
ശനിയാഴ്ച രാവിലെ കുവൈത്തിലെ ജനൂബ് അല്‍ സുര്‍റ സിവില്‍ ഐഡി ഓഫീസിന് സമീപത്ത വച്ച് ബസ്സിടിച്ച് ഗരുതരമായി പരിക്കേല്‍ക്കുകയായിരുന്നു പിന്നീട് പകല്‍ 12 മണിയോടെ മരണപ്പെട്ടു.

കുവൈത്തിലെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സപെഷ്യല്‍ ഫോഴ്‌സിലായിരുന്നു മരക്കാര്‍ ഹാജി ജോലി ചെയ്തിരുന്നത്. തിങ്കളാഴച പുലര്‍ച്ച നാട്ടിലെത്തുന്ന മൃതദേഹം ഒന്വതു മണിയോടെ തിരൂര്‍ കോരങ്ങത്ത് ജൂമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.

ഭാര്യ ഫാത്തിമ, മക്കള്‍ ഷംസു (കുവൈത്ത്), സലാഹുദ്ധീന്‍, സൈഫുദ്ധീന്‍, സൗദത്ത്, സല്‍മത്ത്, സഫ്വാനത്ത്, സുബൈദത്ത്.

Share news
error: Content is protected !!
Scroll to Top