Section

malabari-logo-mobile

സ്വാതന്ത്യസമരത്തിലെ യുവ സ്മരണകള്‍ പുതുക്കി തിയറ്റര്‍ ഗ്രൂപ്പ്

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പോരാടി മരണം വരിച്ച യുവജനതയെ അരങ്ങിലെത്തിച്ച് കക്കോടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ തിയറ്റര്‍ ഗ്രൂപ്പ് വേറിട്ട രീതിയില്‍ സ്വാതന്ത്ര സമര സ്മരണകള്‍ പുതുക്കി. ഹൈസ്‌കൂളിലെ നാല്‍പ്പത്തഞ്ച് വിദ്യാര്‍ത്ഥികളും ബധിരൂര്‍ എ.എല്‍.പി സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ‘സ്മരണകള്‍ ഇരമ്പും സമരപഥങ്ങള്‍’ എന്ന ഡോക്യൂ-ഡ്രാമ സ്വാതന്ത്രദിനത്തില്‍ സ്‌കൂളില്‍ അവതരിപ്പിച്ചത്.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അധികം അറിയപ്പെടാത്ത ധീരയോദ്ധാക്കളായ ശാന്തി ഘോഷ്, സുനിത ചൗധരി, ബീന ദാസ്, മദന്‍ലാല്‍ ദിംഗ്ര, ജിതിന്‍ ദാസ്, വാസുദേവ വെല്‍വന്ത് ഫഡ്‌കെ, ഖുദിറാം ഘോഷ്, ലോക്‌നാഥ് പൗള്‍, ഗോപിനാഥ് സ്വാഹ, അനന്ത് സിംഗ്, സൂര്യ സിംഗ് എന്നീ യുവ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ടുള്ള നാടകം സദസ്സിന് വേറിട്ട അനുഭവമായി. കുഞ്ഞാലി മരക്കാര്‍, വേലുത്തമ്പി ദളവ, പഴശ്ശി രാജ ഏന്നിവരുടെ ചെറുത്തു നില്‍പ്പുകളും കുട്ടികള്‍ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിലെ വിവിധ ഏടുകളും ഗാന്ധിജി ഉള്‍പ്പെടെയുള്ള സമര സേനാനികളും കാഴ്ച്ചക്കാരെ അസ്വതന്ത്ര ഇന്ത്യയിലേക്കെത്തിച്ചു.
ബങ്കിംചന്ദ്ര ചാറ്റര്‍ജി, ടാഗോര്‍, സുബ്രമഹ്ണ്യ ഭാരതീയര്‍, അംശി നാരായണപ്പിള്ള എന്നിവര്‍എഴുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നാടകം ചിട്ടപ്പെടുത്തിയത്. നാടക സംവിധായകനും അദ്ധ്യാപകനുമായ അബൂബക്കര്‍ മാഷ് എഴുതി സംഗീതം നല്‍കിയ ഗാനവും നാടകത്തിലുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!