Section

malabari-logo-mobile

സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് – ജീവനക്കാര്‍ പ്രതിഷേധിച്ചു

HIGHLIGHTS : മലപ്പുറം:സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. രണ്ടാമത്തെ ഗസറ്റഡ് തസ്തിക...

NGOU & KGOAമലപ്പുറം:സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. രണ്ടാമത്തെ ഗസറ്റഡ് തസ്തിക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ ഭാഗമാക്കുന്നതോടെ മുകളിലേക്കുള്ള പ്രമേഷനുകള്‍ തടയപ്പെടുന്നതോടൊപ്പം, താഴെ തട്ടിലെ പ്രമോഷനുകള്‍ നിലക്കുകയും ചെയ്യും. സെന്‍കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് പകരം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌ക്കാരം സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കില്ല. കേരള എന്‍ജിഒ യൂണിയന്‍, കെജിഒഎ സംഘടനകള്‍ സംയുക്തമായി നടത്തിയ പ്രതിഷേധ പ്രകടനം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ വി.ശിവദാസ്, കുഞ്ഞിമമ്മു പറവത്ത്, വി.വിജിത് എന്നിവര്‍ സംസാരിച്ചു. നിലമ്പൂരില്‍ കെ.വിജയകുമാര്‍, മഞ്ചേരിയില്‍ ബി.മണികണ്ഠന്‍, വി.വിനോദ്, പെരിന്തല്‍മണ്ണയില്‍ പി.തുളസീദാസ്, പി.വേണുഗോപാല്‍, കൊണ്ടോട്ടിയില്‍ സി.പി.സലീം, തിരൂരങ്ങാടിയില്‍ കെ.സി.ഹസീലാല്‍, പൊന്നാനിയില്‍ പി.ആര്‍.സുരേഷ്, പി.പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!