Section

malabari-logo-mobile

സംസ്ഥാനത്ത് 68-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

HIGHLIGHTS : തിരു:68-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ 8.28 ന...

indipendance dayതിരു:68-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ 8.28 ന് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. ഹെലികോപ്ടറില്‍ പതാകയ്ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തി. പതാകക്ക് പരേഡ് ആയുധാഭിവാദനം നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു.
പരേഡ് വ്യൂഹങ്ങള്‍ കോളം ഫോര്‍മാറ്റില്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചു. തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ അജിത ബീഗം പരേഡ് നയിച്ചു. അസിസ്‌ററന്റ് കമാന്‍ഡന്റ് ഓഫ് പോലീസ് ആര്‍ ബൈജു ആയിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡ്. കേരള പോലീസ് സായുധഘടകങ്ങള്‍ , സായുധരല്ലാത്തഘടകങ്ങള്‍, അശ്വാരൂഡ പോലീസ്, ബാന്‍ഡുകള്‍ എന്നീ വ്യൂഹങ്ങള്‍, പരേഡില്‍ പങ്കെടുത്തു.
രാഷ്ട്രപതിയുടെ പോലീസ് മെഡലകളുടെയും, പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് മെഡലുകള്‍, രാഷ്ട്രപതിയുടെ കറക്ഷണല്‍ സര്‍വ്വീസസ് മെഡല്‍(പ്രിസണ്‍), ജീവന്‍ രക്ഷാപതക് , കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് മെഡല്‍, എക്‌സൈസ് മെഡല്‍, ഫോറസ്റ്റ് മെഡല്‍, ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍, സായുധ സേനാപതാകദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ഷീല്‍ഡ,് 2014 ലെ പരേഡില്‍ ഏറ്റവും നല്ല പോലീസ് വ്യൂഹത്തിനുള്ള ട്രോഫി, മികച്ച പ്രകടനത്തിനുള്ള ഈഗിള്‍ ട്രോഫികളുടെ ദാനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. എഡിജിപി ആര്‍ ശ്രീലേഖ ഐ പി എസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. പരേഡ് ഗ്രൗണ്ടിലും പരിസര പ്രദേശങ്ങളിലും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!