Section

malabari-logo-mobile

‘സ്പിരിറ്റ്’ റെഡി

HIGHLIGHTS : മലയാള സിനിമ അതിന്റെ വിപണന രംഗത്ത് പുത്തന്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ് .

മലയാള സിനിമ അതിന്റെ വിപണന രംഗത്ത് പുത്തന്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ് . പഴയ ‘ചെറുഭാഗം’ എന്നതില്‍ നിന്ന് പുതിയത കാലത്തെ ‘പ്രമോ’ യിലെത്തുമ്പോള്‍ റിയലിസ്റ്റിക്കായ ചിത്രീകരണത്തിന്റെ പുതിയ രീതികള്‍ കടന്നു വരുന്നു.

‘ 22 ഫീമെയില്‍ കോട്ടയം’ എന്ന ചിത്രത്തിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ നല്ലൊരു വരവൊരുക്കാന്‍ ഡിമല്‍ ഡെന്നീസിന്റെ ‘പ്രമോ’ ക്ക് കഴിഞ്ഞിരുന്നു. പിന്നാലെ സിനിമ സംവിധായകന്റെ താണെന്ന് ഉറപ്പിച്ച് പറയാന്‍ കെല്പ്പുള്ള രഞ്ജിത്തിന്റെ സ്പിരിറ്റിന്റെ പരസ്യ ചിത്രവും എത്തികഴിഞ്ഞു. വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ തന്നെ ഈ പരസ്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

sameeksha-malabarinews

[youtube]http://www.youtube.com/watch?v=x94tpo0iG48[/youtube]
മോഹന്‍ ലാല്‍ നായകനാവുന്ന ഈ ചിത്രം പേരുപോലെ കേരളത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന, ചര്‍ച്ച ചെയ്യപെടേണ്ട വിഷയമായ മദ്യ ഉപഭോഗത്തെ കുറിച്ചു തന്നെയാണ്.

31 ദിവസം കൊണ്ട് ചിത്രീകരിച്ച ഈ ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി കഴിഞ്ഞു. സാധാരണയായി 5 മുതല്‍ 6 കോടി വരെ മുതല്‍ മുടക്കാറുള്ള ലാല്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പകുതി തുകയെ ഈ ചിത്രമൊരുക്കാന്‍ രജ്ഞിത്തിന് വേണ്ടി വന്നൊള്ളു. ആശിര്‍ വാദ് സിനിമയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!