മലയാളി ഐ.ടി എഞ്ചിനിയറുടെ മരണം : ആത്മഹത്യയെന്ന് പോലീസ്

ബാംഗ്ലൂര്‍ : കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐ.ടി എഞ്ചിനിയര്‍ ശ്രീരാഗിന്റെ മരണം ആത്മഹത്യയാണെന്ന് ബാംഗ്ലൂര്‍ പോലീസ്.

അമിതമായി ഉറക്കഗുളിക കഴിച്ചതാണ് മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ശരീരം സ്വയം കെട്ടുകയും തല പ്ലാസ്റ്റിക് കവറുപയോഗിച്ച് മൂടുകയും ടേപ്പ് സ്വയം ഒട്ടിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
സെന്‍ട്രല്‍ ലോക്കുള്ള കാര്‍ പുറത്തുനിന്നു തന്നെ പൂട്ടിയ നിലയിലായിരുന്നു. ഫോണിലൂടെയും ഇ-മെയ്‌ലിലൂടെയും മാത്രം പരിചയമുള്ള പെണ്‍കുട്ടി നേരിട്ട് കാണാന്‍ വിസമ്മതിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

പുലര്‍ച്ചെ ഈ പെണ്‍കുട്ടിക്ക് അയച്ച ഇ-മെയില്‍ ഇതായിരുന്നു രാവിലെ ഗുഡ്‌മോണിംഗ് എന്ന മെസേജ് ഞാന്‍ അയച്ചില്ലെങ്കില്‍ എന്നേകുറിച്ച് പത്രത്തില്‍ നിന്ന് വായിക്കാം എന്നായിരുന്നു വെന്ന് പോലീസ് പറഞ്ഞു

Share news
error: Content is protected !!
Scroll to Top