Section

malabari-logo-mobile

ചാലിയാര്‍ പുഴയില്‍ 5 കുട്ടികള്‍ മുങ്ങിമരിച്ചു.

HIGHLIGHTS : മലപ്പുറം : നിലമ്പൂര്‍ ചാലിയാര്‍

മലപ്പുറം : നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ 5 കുട്ടികള്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ അത്തിക്കാട് ശിവക്ഷേത്രത്തിനോട് ചേര്ന്ന കടവിലാണ് ദുരന്തമുണ്ടായത്. മരിച്ച 5 കുട്ടികളില്‍ 3 പേര്‍ വയനാട് സ്വദേശികളും മറ്റുള്ളവര്‍ നിലന്വൂര്‍ സ്വദേശികളുമാണ്്. രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരണപ്പെട്ടത്.

വൈകീട്ട് 4.30 മണിയോടെയാണ് അപകടം ഉണ്ടായത്

sameeksha-malabarinews

 

ജിനു മാത്യു(13), അലീന(11), ജെനി(11),അമല്‍(10),അജയ്(9)് എന്നിവരാണ് മരിച്ചത്. പുഴയില്‍ ഈ ഭാഗത്ത് കുട്ടികള്‍ ഇറങ്ങിയപ്പോള്‍ ഒരു കുട്ടി ഒഴുക്കില്‍ അടുത്തുള്ള പാറയ്ക്ക് സമീപത്തെ കുഴിയില്‍ പെടുകയും കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ അമ്മ ഫിലോമിന ഈ കുട്ടിയെ രക്ഷിക്കാനിറങ്ങിയതിന് പിന്നാലെ മറ്റുകുട്ടികളും പുഴയിലിറങ്ങുകയും ഇവരൊന്നാകെ ഒഴുക്കില്‍ പെട്ട് കുഴിയിലേക്ക് താഴുകയായിരുന്നു.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത് . അപ്പോള്‍ പല കുട്ടികള്‍ക്കും മിടിപ്പുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മരിച്ചവരില്‍ അലീന, അമല്‍,അജയ് എന്നീ മൂന്ന് പേര്‍ കുന്നത്തുചാല്‍ അത്തിക്കാട് ബിനു-നിസ ദമ്പതികളുടെ മക്കളാണ്. വയനാട് വഴുതക്കാട് സ്വദേശികളായ മാത്യു-ഫിലോമിന ദമ്പതികളുടെ മക്കളാണ് ജിനു മാത്യുവും,ജെനി മാത്യുവും. ഫിലോമിനയ്‌ക്കൊപ്പമാണ് കുട്ടികള്‍ പുഴയിലിറങ്ങിയത്.

കുട്ടികളുടെ മൃതദേഹം നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!