Section

malabari-logo-mobile

കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക് മലപ്പുറത്തിന്റെ ഉറച്ച കാല്‍വെയ്പ്

HIGHLIGHTS : മലപ്പുറം :ഇക്കോ ടൂറിസത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍

മലപ്പുറം :ഇക്കോ ടൂറിസത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ അറിയപ്പെടാതെ കിടക്കുന്ന നിരവധി മനോഹരമായ പിക്‌നിക് സ്‌പോര്‍ട്ടുകള്‍ ഉണ്ട്. പ്രകൃതി രമണീയമായ ഇത്തരം ഇടങ്ങള്‍ പുറംലോകം അറിയാത്തും, വേണ്ടത്ര യാത്രാ സൗകര്യമില്ലാത്തതുമായ നിരവധി ഹരിതമയമായ ഇടങ്ങളാല്‍ സമ്പന്നമാണ് മലപ്പുറം . നീലഗിരി കുന്നുകളും സൈലന്റ് വാലിയും തലയുയര്‍ത്തി നില്‍കുന്ന മലപ്പുറത്തിന്റെ കിഴക്കന്‍ മേഖലയില്‍ ് ഇത്തരത്തിലുള്ള നിരവധി സ്‌പോട്ടുകള്‍ ടൂറിസം വകുപ്പ് കണ്ടെത്തി കഴിഞ്ഞു. ഇവിടേക്ക് വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. സൈലന്റ് വാലിയോട് ചേര്‍ന്ന കിടക്കുന്ന വണ്ടൂരിലും. സാഹസിക യാത്രകള്‍ക്ക് താലപര്യമുള്ളവരുടെ ഇഷ്ടകേന്ദ്രമായ ആഡ്യന്‍ പാറയിലും നിലവില്‍ മലപ്പുറത്തിന്റെ അടയാളമായി മാറിയ കോട്ടക്കുന്നിലു നുരവധി പ്രൊജക്്റ്റുകളാണ് വരുന്നത്.

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വണ്ടൂരില്‍ മൂന്ന് കോടിയോളം ചിലവില്‍ ടൗണ്‍ സ്‌ക്വയറിന്റെ(നഗര ചത്വരം) നിര്‍മാണ പ്രവൃത്തികള്‍ ജൂണ്‍ മൂന്നിന് തുടങ്ങും.ആംഫി തിയെറ്റര്‍, എക്‌സിബിഷന്‍ സെന്റര്‍, പവ്‌ലിയന്‍, റെയ്ന്‍ ഷെല്‍ട്ടര്‍, ആല്‍ത്തറ, പൊതുശൗചാലയങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇരിപ്പിടം, ലാന്‍ഡ് സ്‌കേപ്പിങ്, നടപ്പാതകള്‍, ഭക്ഷണ ശാലകള്‍, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതിക്ക് 2,98,00,000 രൂപയുടെ എസ്റ്റിമേറ്റിനാണ് വിനോദ സഞ്ചാര വകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ഒരു കോടി രൂപയോളം ചിലവില്‍ കേരളാംകുണ്ട് (നട്ട്‌മെഗ് വാലി പ്രൊജക്റ്റ്), 50 ലക്ഷത്തിന്റെ ആഡ്യന്‍പാറ ഇക്കോഹബ് തുടങ്ങിയവയ്ക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കരുവാരക്കുണ്ട് പഞ്ചായത്തിലെ കേരളാംകുണ്ടില്‍ ട്രക്കിങ്, സുഗന്ധ വ്യഞ്ജന വില്‍പന ശാലകള്‍, അഡ്വഞ്ചര്‍ സോണ്‍, ലിഷര്‍സോണ്‍, ബെയ്‌സ് കാംപ്, അക്കമഡേഷന്‍ സോണ്‍, കാംപിങ് സോണ്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ ആഡ്യന്‍പാറയില്‍ സ്ഥലം ഒരുക്കിയെടുക്കല്‍, കുടിവെള്ള സൗകര്യം, ഇരിപ്പിടം, ഇക്കോഷോപ്പ്, നടപ്പാത എന്നിവ ഒരുക്കും.

കുട്ടികളെ ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി വിനോദ സഞ്ചാര വികസന സമിതി 34,30,905 ചിലവില്‍ കോട്ടക്കുന്നില്‍ ഒരുക്കുന്ന ട്രാഫിക് പാര്‍ക്ക് രണ്ടു മാസത്തിനകം പ്രവര്‍ത്തന സജ്ജമാവും. മലപ്പുറം നഗരസഭയുമായി സഹകരിച്ച് കോട്ടക്കുന്നില്‍ ഫോറിന്‍ ബസാര്‍ തുടങ്ങുന്നതിന് 1,33,44,128 രൂപയുടെ എസ്റ്റിമെറ്റ് തയ്യാറാക്കികഴിഞ്ഞു.

ഈസ്റ്റേണ്‍ കോറിഡോറിന്റെ ഭാഗമായ നിലമ്പൂര്‍ ടൗണ്‍ സ്‌ക്വയറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കിയോസ്‌ക്, ലാന്‍ഡ്‌സ്‌കേപ്പിങ്, വനവത്കരണം, നടപ്പാത, പവ്‌ലിയന്‍, റെയ്ന്‍ ഹട്ട്, ഫുഡ്‌കോര്‍ട്ട്, ഇ-ടോയലറ്റ്, ഫെന്‍സിങ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി 97,39,179 രൂപയാണ് എസ്റ്റിമേറ്റ്.

സിവില്‍ സ്റ്റേഷനരികില്‍ കടലുണ്ടി പുഴയോരത്ത് നിര്‍മാണം ആരംഭിച്ച റിവര്‍സൈഡ് വാക്ക് പ്രൊജക്റ്റിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 60 ലക്ഷം ചെലവില്‍ റെയ്ന്‍ ഹട്ട്, പവ്‌ലിയന്‍, ഫുഡ് കോര്‍ട്ട്, സിറ്റിങ് പ്ലാസ, ആംഫി തിയെറ്റര്‍, നടപ്പാത, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവ ഉള്‍പ്പെട്ട പ്രൊജക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2011 സെപ്തംബറിലാണ് തുടക്കമിട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!