Section

malabari-logo-mobile

സോളാര്‍ കേസ്; സിറ്റിങ് ജഡ്ജി വരില്ല

HIGHLIGHTS : കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ട് നല്‍കാനാവില്ലെന്ന്

കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ട് നല്‍കാനാവില്ലെന്ന് ഹൈക്കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയുടേതാണ് ഈ തീരുമാനം. തീരുമാനം ഹൈക്കോടതി ഇന്നു തന്നെ സര്‍ക്കാരിനെ അറിയിക്കും.

സിറ്റിങ് ജഡ്ജിയെ ഹൈക്കോടതിയില്‍ നിന്ന് ലഭിക്കുവാനുള്ള സാധ്യതയില്ലെന്ന് നിയമവൃത്തങ്ങള്‍ നേരത്തെ തന്നെ ചൂണ്ടി കാണിച്ചിരുന്നു. സിറ്റിങ് ജഡ്ജിയെ നല്‍കണമെന്ന ആവശ്യം പലവട്ടം ഹൈക്കോടതി നിരാകരിച്ചിരുന്നു. കോടതി നടപടികള്‍ക്ക് തന്നെ വേണ്ടത്ര ജഡ്ജിമാരില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു കോടതി നിലപാട്.

sameeksha-malabarinews

നിരവധി കേസുകള്‍ കെട്ടി കിടക്കുമ്പോള്‍ എല്ലാ കേസുകളും സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് അനേ്വഷിക്കണമെന്ന് വാശിപിടിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടി കാട്ടിയിട്ടുണ്ട്. ജുഡീഷ്യല്‍ അനേ്വഷണം നടത്തിയിട്ടുള്ള പല കേസുകളിലും സര്‍ക്കാരുകള്‍ തുടര്‍ നടപടികള്‍ നടത്തിയിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!