താനാളൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഉജ്ജ്വല വിജയം

താനൂര്‍ : താനാളൂര്‍ ഗ്രാമ പഞ്ചായത്തിലെ 21 ാം വാര്‍ഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഇടതുജനകീയമുന്നണി സ്ഥാനാര്‍ത്ഥി വലിയാറയില്‍ സതീഷ് ബാബു 163 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ പട്ടേലുപറമ്പില്‍ സുമോദിനെയാണ് സതീഷ് ബാബു തോല്‍പ്പിച്ചത്.

മുസ്ലീം ലീഗിലെ കെ സുന്ദരന്‍ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്.

വോട്ടിങ്ങ് നില സതീഷ് ബാബു(എല്‍ഡിഎഫ്) 776, സുമോദ് (യുഡിഎഫ്) 609,ജയന്‍ (ബിജെപി) 43, സുരേഷ്(സിപിഐ)8. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ താനാളൂര്‍ ടൗണില്‍ ഇടതു ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

 

Share news
error: Content is protected !!
Scroll to Top