ബൈക്കുകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആശുപത്രി പടിക്ക് സമീപം കടലുണ്ടി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നാലുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാലിയം ലൈറ്റ് ഹൗസിന് സമീപം കതീശന്‍ കണ്ടിപറമ്പില്‍ ബീരാന്‍ കോയയുടെ മകന്‍ നൗഷാദ് (27), തൈകടപ്പുറം ഉമ്മറിന്റെ മകന്‍ അനീഷ് (26), കൂടരഞ്ഞി കാരാട്ട് വീട്ടില്‍ ജാഫുല്ല(36), താമ്മരശ്ശേരി ചുണ്ടുകുന്ന് ഷെരീഫ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നൗഷാദിന്റെ പരിക്ക് സാരമുള്ളതാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

 

Share news
error: Content is protected !!
Scroll to Top