Section

malabari-logo-mobile

സൂര്യാഘാതവും വേനല്‍ക്കാല രോഗങ്ങളും: ജാഗ്രത പാലിക്കണം

HIGHLIGHTS : വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം നിമിത്തം

വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം നിമിത്തം കുടിവെളള സ്രോതസ് മലിനപ്പെടുത്തുന്നതുകൊണ്ട് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിലക്കം എന്നിവക്ക് സാധ്യതയുളളതിനാല്‍ രോഗ പകര്‍ച്ചക്കെതിരെ താഴെ പറയുന്ന മുന്‍കരുതലെടുക്കണം


· തിളപ്പിച്ചാറിയ വെളളം മാത്രംകുടിക്കാന്‍ ഉപയോഗിക്കുക.
· തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിക്കരുത്.
· കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കക.
· വ്യക്തി, പരിസര ശുചിത്വം പാലിക്കുക.
· തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവ കടകളില്‍ മുറിച്ച് പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യരുത്.
· ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈച്ച ഇരിക്കാതിരിക്കാന്‍ അടച്ചുവെക്കുക.
· ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, വിവാഹസദ്യ, ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നഭക്ഷണങ്ങളുടെ സുരക്ഷ നടത്തിപ്പുകാര്‍ ഉറപ്പവരുത്തണം.
· മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ വൃത്തിയോടെ സൂക്ഷിക്കുക.
· വായുവിലൂടെ പകരുന്ന മുണ്ടിനീര്‍, ചിക്കന്‍പോക്‌സ് എന്നിവ പകരാതിരിക്കാന്‍ രോഗ ബാധിതര്‍ പൊതുസ്ഥലങ്ങളില്‍ പൊകുന്നതും മറ്റുളളവരുമായി ഇടപഴകുന്നതും ഒഴിവാക്കി പരിപൂര്‍ണ്ണ വിശ്രമം എടുകുകയും അടുത്തുളള ഡോക്ടറെ കാണിക്കുകയും ചെയ്യുക.
സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തണം.
· കോട്ടണ്‍, ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
· ധാരാളം ശുദ്ധജലം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുകയും കരിക്കിന്‍വെളളം ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത വെളളം, ഉപ്പുചേര്‍ത്ത കഞ്ഞിവെളളം എന്നിവ കഴിക്കുക.
· ചൂടിന്റെ കാഠിന്യം കുറക്കുവാന്‍ കുട ഉപയോഗിക്കുക. ചൂട് കൂടുതലുളള സമയത്ത് തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുന്നത് കഴിയാവുന്നത്ര ഒഴിവാക്കുക.
· സൂര്യാഘാതമേറ്റ് ശരീരത്തില്‍ ചുവപ്പ് പൊളളല്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കുക.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!