48കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പാതിരി അറസ്റ്റില്‍

കോയമ്പത്തൂര്‍ : പള്ളിയിലെത്തിയ 48കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 63കാരനായ പാതിരി അറസ്റ്റില്‍. കോയമ്പത്തൂര്‍ സിഎസ്‌ഐ പള്ളിയിലെ പാതിരിയായ ജോണ്‍ മാര്‍ക്കിനെയാണ് ശനിയാഴ്ച പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയാക്കപ്പെട്ട സ്ത്രീ നേരിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുന്നിലെത്തി പരാതി നല്കുകയായിരൂന്നു..
തൂടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പാതിരിയെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top