Section

malabari-logo-mobile

സൂക്ഷിക്കുക… വാഹനത്തില്‍ ഇനി പാട്ടുവേണ്ട…

HIGHLIGHTS : തിരു: സംഗീതം ആസ്വാദിച്ച് യാത്ര ചെയ്യുന്നത് ഏതൊരു യാത്രികനെയും

തിരു: സംഗീതം ആസ്വാദിച്ച് യാത്ര ചെയ്യുന്നത് ഏതൊരു യാത്രികനെയും സംബന്ധിച്ച് വളരെ ആസ്വാദ്യമായ ഒന്നാണ് എന്ന കര്യത്തില്‍ തര്‍ക്കമുള്ള ഒന്നല്ല. എന്നാല്‍ ഈ വിനോദ ഉപാധിക്കും വിലക്കു വരുന്നു.സുരക്ഷിതമായ യാത്രയും ഡ്രൈവിങ്ങും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഏതൊരു യാത്രകളെയും ഉല്ലാസകരമാക്കിയിരുന്നത് യാത്രക്കിടയിലെ സംഗീതമായിരുന്നു. കോളേജ് വിദ്യാര്‍ത്ഥികളുടെയും കൗമാര കൂട്ടായ്മകളുടെയും വിനോദ യാത്രകളെയാണ് ഈ തീരുമാനം നേരിട്ടു ബാധിക്കുക. ഉച്ചത്തില്‍ പാട്ടിട്ട് നൃത്തം ചെയ്ത് വിനോദ യാത്രകള്‍ ആഘോഷമാക്കിയിരുന്ന യുവത്വത്തിന് ഈ തീരുമാനം തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിമുതല്‍ ഇത്തരത്തിലുള്ള പാട്ടും കൂത്തുകളും യാത്രകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. എന്നാല്‍ മുമ്പും മോട്ടാര്‍ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരുന്നുവെങ്കിലും കര്‍ശനമായി എടുത്തിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ തീരുമാനം ലംഘിക്കുന്നവര്‍ന്നെക്കതിരെ കര്‍ശനമായ നിലപാട് എടുക്കാന്‍ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.

sameeksha-malabarinews

വിനോദ യാത്രകളിലെ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് മോട്ടോര്‍ വകുപ്പിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!