Section

malabari-logo-mobile

സാമ്പത്തികനയങ്ങള്‍ക്കെതിരെ യൂറോപ്യന്‍ നഗരങ്ങളില്‍ പതിനായിരങ്ങളുടെ മെയ്ദിനറാലി

HIGHLIGHTS : മാഡ്രിഡ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാമ്പത്തികനയങ്ങളുടെ

മാഡ്രിഡ്:  യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാമ്പത്തികനയങ്ങളുടെ ഭാഗമായുള്ള ചെലുവുചുരക്കല്‍ നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധം..പതിനായിരങ്ങള്‍ അണിനിരന്ന മെയ്ദിന റാലകളില്‍ ഈ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചു.
സ്‌പെയിന്‍.ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ് എന്നിവടങ്ങളിലെ നഗരങ്ങളില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. സ്‌പെയിനിലെ മാഡ്രിഡില്‍ 50,000 പേരുടെ റാലിയാണ് നടന്നത്. സ്‌പെയിനിലെ നഗരങ്ങളില്‍ മാത്രം ഒരു മില്യണ്‍ ആളുകള്‍ മെയ്ദിന റാലികളില്‍ പങ്കെടുത്തു.

ഗ്രീസില്‍ ട്രെയിന്‍, ഫെറി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ബാങ്കുകളിലെയും ആശുപത്രിയലെയും ജീവനക്കാരടക്കം പ്രതിഷേധവുമായി തെരുവിലറങ്ങി.ഏതന്‍സില്‍ പാര്‍ലിമെന്റ മന്ദിരത്തിന് മുന്നിലേ്ക്ക് നടന്ന മാര്‍ച്ചില്‍ 50,000 പേരാണ് പങ്കെടുത്തത്. റാലിയില്‍ വിദ്യാര്‍ത്ഥികളും പെന്‍ഷന്‍കാരും പങ്കെടുത്തു.

sameeksha-malabarinews


ഉയര്‍ന്നുകൊണ്ടിരക്കുന്ന തൊഴിലില്ലായ്മയും ,തൊഴിലാളികളുടെ ജീവിതനിലവാരത്തിലുണ്ടായ നിലവാരതകര്‍ച്ചയും യൂറോപ്പില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടി്ച്ചുകൊണ്ടിരിക്കുന്നത്.
.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!