Section

malabari-logo-mobile

പാവനാടക ശില്‍പ്പശാലയുമായി മെയ് 3ന് കുട്ടിക്കൂട്ടം

HIGHLIGHTS : മലപ്പുറം: പാവനിര്‍മാണത്തിലും പാവനാടകത്തിലും പരിശീലനവുമായി

മലപ്പുറം: പാവനിര്‍മാണത്തിലും പാവനാടകത്തിലും പരിശീലനവുമായി കുട്ടിക്കൂട്ടം. പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്കായി നടക്കുന്ന അവധിക്കാല പരിശീലനക്കളരിയിലാണ് പാഴ്വസ്തുക്കളില്‍നിന്ന് കളിപ്പാട്ടങ്ങളും പാവകളും നിര്‍മിക്കാന്‍ പരിശീലനം നല്‍കുന്നത്. പാവനാടകം സ്ക്രിപ്റ്റ് തയാറാക്കല്‍, നാടകാവതരണം, ഒറിഗാമി തുടങ്ങിയ ഇനങ്ങളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയ് 3 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന പരിശീലനത്തിന് സെന്‍റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് & ട്രെയ്നിംഗ് ഫാക്കല്‍റ്റി പ്രശാന്ത് കൊടിയത്തൂര്‍ നേതൃത്വം നല്‍കും.
ക്യാമ്പില്‍നിന്ന് തെരഞ്ഞെടുക്കുന്ന 45 യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളെയാണ് പാവനാടക ശില്‍പ്പശാലയില്‍ പങ്കെടുപ്പിക്കുക. മറ്റുള്ളവര്‍ക്ക് ഇതേസമയം കൗതുകവസ്തു നിര്‍മാണം, മൂകാഭിനയം, കളികള്‍, നാടന്‍പാട്ട് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. അധ്യാപക വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ 9645006028, 9497462304 എന്നീ നമ്പറുകളിലോ kuttikkoottam2012@gmail.comഎന്ന ഇ മെയിലിലോ പേര് രെജിസ്റ്റര്‍ ചെയ്യണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!