Section

malabari-logo-mobile

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം.

HIGHLIGHTS : തിരു: സംസ്ഥാന സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുത്താന്‍ മലയാള ഭാഷ

തിരു: സംസ്ഥാന സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുത്താന്‍ മലയാള ഭാഷ എഴുതാനും വായിക്കാനും അിറയണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ പി.എസ്.സി യോഗം അംഗീകരിച്ചു. മലയാളം പഠിക്കാത്തവര്‍ക്കായി പി.എസ്.സി പ്രതേ്യക യോഗ്യതാ പരീക്ഷ നടത്തും. ഇതില്‍ വിജയിച്ചാല്‍ മാത്രമേ പ്രബേഷന്‍ പൂര്‍ത്തിയാകൂ.

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി തുടങ്ങിയവയില്‍ ഏതിലെങ്കിലും ഒന്നാം ഭാഷയായോ, രണ്ടാം ഭാഷയായോ മലയാളം പഠിക്കാത്തവര്‍ക്കാണ് ഇത് ബാധകമാവുക.

sameeksha-malabarinews

മലയാളം പഠിക്കാത്തവര്‍ക്ക് പി.എസ്.സി വഴി നിയമനം കിട്ടിയാല്‍ തന്നെ അവര്‍ പ്രതേ്യക പരീക്ഷ പാസാകേണ്ടി വരും. നിലവില്‍ സിവില്‍ സര്‍വ്വീസ് അടക്കം കേരള കേഡറിലേക്ക് വരുന്നവര്‍ക്കായി മലയാളം പരീക്ഷ നടത്തുന്നുണ്ട്. മലയാളം മിഷന്‍ നടത്തുന്ന ഹയര്‍ ഗ്രേഡ് പരീക്ഷയുടെ നിലവാരത്തിലായിരിക്കും ഇത്. നിശ്ചിത ശതമാനം മാര്‍ന്ന് ലഭിക്കുന്നവര്‍ മാത്രമേ വിജയിക്കുകയുള്ളു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!