എട്ടാം വയസ്‌സുകാരന്‍ 61 കാരിയെ കെട്ടി.

ലണ്ടന്‍: 8വയസ്സ് മാത്രം പ്രായമുള്ള പയ്യന്‍ 61 വയസ്സുകാരിയെ വിവാഹം കഴിച്ചു. സൗത്ത് ആഫ്രിക്കയിലെ ഷ്വാനിയിലാണ് ഈ അപൂര്‍വ്വ വിവാഹം നടന്നത്. സെനേല്‍ മസിലേല്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അഞ്ചു മക്കളുടെ അമ്മയായ ഷെലന്‍ ഷെബാങു വിനെ വിവാഹം കഴിച്ചത്.

അപ്പൂപ്പന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണ് പയ്യന്‍ വിവാഹം കഴിച്ചത്. പൂര്‍വ്വികരുടെ ഇഷ്ടം നിറവേറ്റിയില്ലെങ്കില്‍ കുടുംബത്തില്‍ അനര്‍ത്ഥം ഉണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം.

ഇവര്‍ തമ്മിലുള്ള മോതിരമിടല്‍ ചടങ്ങില്‍ വധുവിന്റെ ഭര്‍ത്താവും, മക്കളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. നിയമപരമായി ഇവരുടെ വിവാഹം നിലനില്‍ക്കില്ല എന്നാണ് വിവരം.

എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ താനൊരു സുന്ദരിയെ കെട്ടി സുഖമായി ജീവിക്കുമെന്ന് 8 വയസ്സുകാരന്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top